സ്‌കൂട്ടർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഗൃഹനാഥന് ദാരുണാന്ത്യം



 ആലപ്പുഴ  അമ്പലപ്പുഴ: സ്‌കൂട്ടറുമായി പാടശേഖരത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ യുവാവ് വെള്ളത്തിനടിയില്‍ നിന്നും കരകയറാന്‍ കഴിയാതെ മരിച്ചു. എടത്വ മരിയാപുരം വാളംപറമ്പില്‍ പരേതനായ ജേക്കബ് സേവ്യറിന്റെ മകന്‍ സുനില്‍ സേവ്യര്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 യോടെ തെങ്കര പച്ച പാടത്തായിരുന്നു സംഭവം. വീടിന് സൈഡിലൂടെ കിടക്കുന്ന ബണ്ട് റോഡിലൂടെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുന്നതിനിടയില്‍ വെള്ളത്തിലേക്ക് തെറിച്ചു വീണ സുനിലിന്റെ മുകളിലേക്ക് സ്‌കൂട്ടറും വീണതിനാല്‍ വെള്ളത്തിനടിയില്‍ നിന്നും കരകയറാന്‍ കഴിയാതെ പോവുകയായിരുന്നു. ഭാര്യ. ജാസ്മിന്‍ സുനില്‍. മക്കള്‍. അലോഷ്യസ് സുനില്‍, എയ്ഞ്ചല്‍ മേരി സുനില്‍, പരേതനായ ആന്റോ സുനില്‍. സംസ്‌കാരം പിന്നീട്.

Post a Comment

Previous Post Next Post