തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ കരുനാഗപ്പള്ളിയിൽ മരിച്ചനിലയിൽ കണ്ടെത്തി.



 തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹെഡ് നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമല കുണ്ടമന്‍കടവ് സ്വദേശി ബിജു കുമാറിനെയാണ് കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജു കുമാറിനെ കാണാനില്ലെന്ന് കുടുംബം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ബിജുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു .


തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ഹെഡ് നഴ്സാണ് ബിജു കുമാര്‍. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. എന്നാല്‍ സമയത്തിനും ജോലിക്കെത്താതായതോടെ ആശുപത്രി അധികൃതര്‍ വീട്ടുകാരെ വിവരമറിയിച്ചു. ഫോണ്‍ വീട്ടില്‍ വെച്ച് പോയതിനാല്‍ ബന്ധുക്കള്‍ക്ക് വിളിക്കാനായില്ല. ഇതോടെയാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. ജോലി സ്ഥലത്തുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ധമാണ് മരണകാരണമെന്നാണ് ആരോപണം. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post