തൃശ്ശൂർ വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി അരുൺ (48) ആണ് മരിച്ചത്. തേയിലയ്ക്ക് മരുന്നടിക്കുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. എസ്‌റ്റേറ്റ് തൊഴിലാളിയാണ് അരുൺ. പരിക്കേറ്റ അരുണിനെ നാട്ടുകാരും പൊലീസുകാരും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.