നോളേജ്സിറ്റിയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.



കോഴിക്കോട് മർക്കസ് നോളേജ്സിറ്റിയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. കുന്ദമംഗലം പെരിങ്ങുളം വെങ്ങാലോടിയിൽ സുധീർ കുമാർ (49) ആണ് മരിച്ചത്. സുധീർ കെട്ടിട നിർമ്മാണ തെഴിലാളിയാണ്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു. നാളെ ഉച്ചക്ക് ഒരു മണിക്ക് ശവസംസ്ക്കാരം വീട്ടു വളപ്പിൽ. ഭാര്യ : ഷീബ, മക്കൾ : സൂര്യ ദേവ്, ആദിദേവ്.

Post a Comment

Previous Post Next Post