ദേശീയപാതയിൽ അരങ്ങാടത്ത് കാറുകൾ കൂട്ടിയിടിച്ചു; രണ്ട് യാത്രക്കാർക്ക് പരിക്ക്.

കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ അരങ്ങാടത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. വൈകുന്നേരം 6 മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.......

പരിക്ക് സാരമുള്ളതല്ല. കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറും, കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. അപകട വാർത്തയറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നും അഗ്നിശമന സേന സ്ഥലത്തെത്തി. കൂട്ടിയിടിയെ തുടർന്ന് റോഡിൽ വ്യാപിച്ച ഓയിൽ നീക്കം ചെയ്യുകയും കാറുകൾ റോഡരികിലേക്ക് മാറ്റുകയും ചെയ്തു.......

ഗ്രേഡ് എ എസ് ടി ഒ പ്രദീപൻ, ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർമാരായ ഷിജു ടി പി , നിധി പ്രസാദ് ഇ എം , സനൽരാജ് , റിനീഷ് പി കെ, ഹോം ഗാർഡ് രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.......



Post a Comment

Previous Post Next Post