നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേയ്ക്കു മറിഞ്ഞ് ബാർബർഷോപ്പ് ഉടമയ്്ക്ക് ദാരുണാന്ത്യം

 


കോട്ടയം: കോട്ടയം കുറിച്ചി കുഞ്ഞൻകവലയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേയ്ക്കു മറിഞ്ഞ് ബാർബർഷോപ്പ് ഉടമയ്്ക്ക് ദാരുണാന്ത്യം. മരിച്ചത് കുറിച്ചി സചിവോത്തമപുരം സ്വദേശിയായ ബാർബർഷോപ്പ് ഉടമ. കുറിച്ചി കുഞ്ഞൻകവലയിൽ ബാർബർഷോപ്പ് നടത്തുന്ന കുറിച്ചി സചിവോത്തമപുരം സ്വദേശി അനിൽകുമാറാ(52)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30 നായിരുന്നു സംഭവം. കുറിച്ചി കുഞ്ഞൻകവലയിൽ ബൈക്കിൽ എത്തിയ അനിൽകുമാർ, ബൈക്ക് റോഡരികിൽ വച്ച ശേഷം ബൈക്കിൽ നിന്നും ഇറങ്ങുകയായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടമായ ബൈക്ക് എതിർവശത്തേയ്ക്ക് മറിഞ്ഞു. ഇതോടെ ബാലൻസ് പോയ അനിൽകുമാർ റോഡിലേയ്ക്കും വീണു. ഈ സമയം കോട്ടയം ഭാഗത്തേയ്ക്കു പോകാനായി എത്തിയ തണ്ടപ്ര ബസ് അനിൽകുമാർ റോഡിലേയ്ക്കു വീഴുന്നത് കണ്ട് വെട്ടിച്ചു മാറ്റി. എന്നാൽ, ഇതിനിടെ ബസ് അനിൽകുമാറിനെ തട്ടിയതായി സംശയിക്കുന്നതായി ചിങ്ങവനം പൊലീസ് പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ – ബിന്ദു. മക്കൾ – ഗോപിക, അമൽ. സംസ്‌കാരം പിന്നീട്.

Post a Comment

Previous Post Next Post