മലപ്പുറം പൊന്നാനി വെളിയങ്കോട് അയ്യോട്ടിച്ചിറ പുതിയ പാലത്തിന് താഴെ ഹമ്പ് ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം .അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികനും പൊന്നാനി സ്വദേശിയുമായ അബൂബക്കർ (54)എന്നയാളെ നാട്ടുകാർ ചേർന്ന് വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം ദയ (റോയൽ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു..