തിരുവനന്തപുരം: വെഞ്ഞാറമൂട് നിന്നും ലുലു മാളിലേക്ക് പോയ കെഎസ്ആർടിസി ബസ്സും ആന്ധ്രപ്രദേശ് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് കോലിയക്കോട് ജംഗ്ഷനിൽ വച്ച് കൂട്ടിയിടിച്ചത് .
കാറിലെ എയർബാഗ് തുറന്നതിനാൽ വലിയ പരിക്കേൽക്കാതെ കാർ യാത്രക്കാർ രക്ഷപ്പെട്ടു. നിസ്സാരപരിക്ക് മാത്രമാണ് ' എന്നാൽ വാഹനം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു . ഗതാഗതക്കുരുക്കിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്.