തൃശ്ശൂർ ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അകലാട് ബദർ പള്ളിക്ക് സമീപം നിയന്ത്രണംവിട്ട ഇൻസുലേറ്റ് പിക്കപ്പ് ദേശീയപാത നിർമ്മാണ കമ്പനിയുടെ വെള്ളത്തിൻ്റെ ടാങ്കറിലിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്ക് പറ്റിയ പിക്കപ്പ് യാത്രികൻ കാഞ്ഞങ്ങാട് സ്വദേശി ജലാലുദ്ധീൻ, ടാങ്കർ യാത്രികൻ രോഹിത് എന്നിവരെ അകലാട് നബവി, അയിരൂർ വിന്നേഴ്സ് എന്നീ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.