ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിൽ വീണ് യാത്രക്കാരൻ മുങ്ങി മരിച്ചു

തൃശ്ശൂർ ചാലക്കുടി ഇന്നു രാവിലെ പത്തു മണിയോടെയാണ് സംഭവം. എറണാകുളം – ബെംഗളൂരു എക്സ്‌പ്രസിലെ യാത്രക്കാരനായ രാം കിഷനാണ് മരിച്ചത്. ബാഗില്‍നിന്ന് ലഭിച്ച രേഖകള്‍ പ്രകാരം മധ്യപ്രദേശ് മാന്‍ഡല സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു . 


ആലുവയിൽ നിന്ന് നാഗ്‌പൂരിലേക്കാണ് ഇയാൾ ടിക്കറ്റ് എടുത്തിരുന്നത് .ട്രെയിൻ യാത്രയ്‌ക്കിടെ ചാലക്കുടി പുഴക്ക് അടുത്തെത്തിയപ്പോൾ ഇയാൾ പുഴയിലേക്ക് ചാടുകയായിരുന്നു എന്ന് ട്രെയിനിലെ മറ്റ് യാത്രക്കാർ പറയുന്നു .യാത്രക്കാരാണ് പോലീസിനെ വിവരം അറിയിച്ചത് .തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി .മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post