തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കുളത്തൂര്‍ തമ്പുരാന്‍ മുക്കില്‍ വെച്ച് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു
ബൈക്കോടിച്ചിരുന്ന അല്‍ സാജിര്‍ (20), കാല്‍നട യാത്രക്കാരനായ സുനീഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന അല്‍ അമാനെ (19) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.