ചങ്ങരംകുളത്ത് റോഡ്മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് അപകടം; കാൽനടയാത്രികനായ യുവാവിന് ഗുരുതരപരിക്ക്


 


 ചങ്ങരംകുളം സംസ്ഥാന പാതയിൽ കോലിക്കരയിൽ വെച്ച് കോലിക്കരയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി റോഡ് മുറിച്ച്കടക്കുകയായിരുന്ന കാൽനടയത്രികനെയാണ് കാറിടിച്ച് അപകടം ഉണ്ടായത്.

അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ കോലിക്കര സ്വദേശി നൂണയിൽ വീട്ടിൽ നൗഷാദ്  എന്നയാളെ നാട്ടുകാർ ചേർന്ന് ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു..

Post a Comment

Previous Post Next Post