മന്ത്രി സജി ചെറിയാന്റെ കാർ കായംകുളത്ത് അപകടത്തിൽ പെട്ടു

  


മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കായംകുളം എം എസ് എം കോളേജിന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത് . എതിർദിശയിൽ നിന്ന് വന്നുകൊണ്ടിരുന്ന കാർ സജി ചെറിയാൻ്റെ കാറിൽ ഇടിക്കുകയായിരുന്നു.മന്ത്രി കായംകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് പൊയ്‌ക്കൊണ്ടിരിക്കെയാണ് നടന്നത് .കാർ കൂട്ടിയിടിച്ചതിന് പിന്നിലായി ടിപ്പറും ഇടിച്ചു. മന്ത്രിക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കുകൾ ഒന്നുംതന്നെ ഇല്ല 

Post a Comment

Previous Post Next Post