തൃശ്ശൂർ കുന്നംകുളം:എരുമപ്പെട്ടി കടങ്ങോട് സ്വാമിപ്പടിയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു.വെളുത്താര് വീട്ടിൽ പത്മനാഭൻ മകൻ 31 വയസ്സുള്ള ശബരീഷ് ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം . വീട്ടുവളപ്പിലെ കിണറ്റിൽ വീണാണ് മരിച്ചത്..യുവാവിനെ പുറത്തെടുക്കാൻ
നാട്ടുകാർ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് കുന്നംകുളത്തുനിന്നും അഗ്നി രക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എരുമപ്പെട്ടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.