കണ്ണൂർ പഴയങ്ങാടി-കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. രാവിലെ 8.15 ഓടെ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം പഴയങ്ങാടി പാപ്പിനിശേരി കെ എസ്.പി റോഡിലാണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും കണ്ണപുരം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ കാസർഗോഡ് കുമ്പള സ്വദേശി അബൂബക്കർ സിദ്ധിഖ് (24) ആണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലക്ക് മാറ്റി. ഗുരുതര പരിക്കേറ്റ സഹയാത്രികൻ മലപ്പുറം തിരൂർ സ്വദേ ശി മുഹമ്മദ് അൻസാറിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.