കേരളത്തിലെ പലഭാഗത്തുള്ള നിങ്ങളുടെ ആരെങ്കിലും വയനാട് കാണുവാൻ വരുന്നുണ്ടെങ്കിൽ അവരോട് കൃത്യമായി പറഞ്ഞ് കൊടുക്കുക "വയനാട്ടിലെയും ഇടുക്കിയിലെയും റോഡുകൾ നിങ്ങളുടെ ജില്ലയിലെ പോലെ അല്ല" ഒരുപാട് വളവുകളും ഇറക്കവും കയറ്റവും കൂടികലർന്നതാണ് ഇവിടുത്തെ ഗതാഗതസംവിധാനം, നിങ്ങളുടെ നാട്ടിലെ എക്സ്പീരിയൻസ് വെച്ച് ഈ നിരത്തുകളിൽ വണ്ടിയോടിക്കുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടങ്ങളായിരിക്കും. അതിനു ഉദാഹരണമാണ് ഇന്നലെയും ഇന്നും ഇവിടെ നടന്ന ആക്‌സിഡന്റുകളും അതിൽ മരണപെട്ട 5 ജീവനുകളും.
എല്ലാവരും അവധി ദിനങ്ങൾ ആനന്ദകരമാക്കാൻ വയനാട്ടിലേക്ക് ചുരം കയറുബോൾ ഓർക്കുക നിങ്ങൾക്ക് ഒരു അപകടം പറ്റിയാൽ ചികിത്സാ സഹായത്തിനു ഇവിടെ നല്ല ഒരു ഹോസ്പിറ്റലോ മറ്റു സംവിധാനങ്ങളോ ഇല്ല എന്ന്.ചുരമിറങ്ങി കോഴിക്കോട് മെഡിക്കൽ കോളേജ് എത്തുമ്പോഴേക്കും പൊലിയുന്ന ജീവനുകൾ നിരവധിയാണ്. ആയതിനാൽ നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷ മുൻനിർത്തി ഇവിടുത്തെ ഗതാഗത സംവിധാനങ്ങളെ മനസ്സിലാക്കികൊണ്ട് ഓരോ വ്യക്തിയും വാഹനം ഓടിക്കുക.
നിരത്തുകളിൽ പൊലിയുന്ന ജീവൻ രക്ഷിക്കാൻ മാത്രം സംവിധാനങ്ങൾ ഉള്ള ഒരു ജില്ലയല്ല വയനാട്. ഒരു ഓർമ്മപ്പെടുത്തൽ മാത്രമായി ഇതിനെ നിങ്ങൾ കാണരുത്.. ഇതാണ് സത്യം..