സൂര്യാഘാതം ഏറ്റു ശരീരം മാസകലം പൊള്ളലേറ്റു



മലപ്പുറം കരുവാരകുണ്ട്

 കരുവാരകുണ്ട് പുൽവെട്ട സ്വദേശിയായ മുണ്ടയിൽ വലിയ ബാപ്പുട്ടി എന്ന് വിളിക്കുന്ന മുഹമ്മദ് ശരീരത്തിൽ സൂര്യാഘാതം ഏറ്റു.

 കൃഷിയിടത്തിൽ വാഴ വെച്ച സ്ഥലത്ത് പണി എടുക്കുന്നതിനിടയിലാണ് രാവിലെ പത്തര മണിക്കാണ് സംഭവം. മുതുകിന്റെ സൈഡ് ഭാഗം നീറ്റൽ വന്നപ്പോൾ തോർത്ത് മുണ്ട് എടുത്ത് തുടക്കുകയും തുടർന്ന് തൊട്ടടുത്തുള്ള പുഴയിൽ കുളിക്കുകയും ചെയ്തു. തുടർന്ന് വീട്ടിൽ വന്ന് ഹോസ്പിറ്റലിൽ പോവുകയും പ്രാഥമിക ചികിത്സ നൽകി തിരിച്ചുവരുകയും ചെയ്തു.. പുറം തൊലികൾക്കാണ് പൊള്ളലേറ്റിട്ടുള്ളത്. 45 വർഷത്തോളം പാടത്ത് പണിയെടുക്കുന്ന ആളാണ് മുഹമ്മദ്.. ഇത്രയും കാലത്തിനിടയ്ക്ക് ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post