ആലപ്പുഴ∙ ഗൃഹനാഥനെ കിണറ്റിനുള്ളിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കറ്റാനം ഭരണിക്കാവ് ഓലിക്കൽ വീട്ടിൽ വിജയകുമാർ (48) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് വിജയകുമാറിനെ കിണറ്റിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ആര്യ.
കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് വീടിനു സമീപമുള്ള കാവിൽ വിളക്കു തെളിയിക്കാൻ പോയ വിജയകുമാർ തിരിച്ചു വീട്ടിൽ എത്തിയിരുന്നില്ല. വീട്ടുകാരും നാട്ടുകാരും കാവിലും സമീപപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം കുറത്തിക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇന്നു രാവിലെ കാവിനോടു ചേർന്നുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളമെടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി കിണറ്റിൽ വീണതാകാമെന്ന് സംശയിക്കുന്നു.