തിരുവനന്തപുരം ആറ്റിങ്ങലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.ഊരുപൊയ്ക്‌ക വലിയവിള വീട്ടിൽ ബിനു, സജിത ദമ്പതികളുടെ മൂത്ത മകൾ സംഗീത ആണ് മരണപ്പെട്ടത്. ആറ്റിങ്ങൽ അവനവഞ്ചേരി ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മരണകാരണം വ്യക്തമല്ല.
_(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക.അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.ആശങ്കകള്‍ പങ്കുവെയ്ക്കുക.
ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)_