ചേറ്റുപുഴ: സ്വകാര്യ ബസിടിച്ച് വയോധികൻ മരിച്ചു. ചേറ്റുപുഴ മന്നിങ്കരയില്‍ കോമരത്ത് ജനാർദനനാണ്(67) മരിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ചേകാലോടെ ആമ്ബക്കാട്ട് മൂലയില്‍ വച്ചായിരുന്നു അപകടം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ബസ് കണ്ട് പിന്തിരിഞ്ഞോടിയ രണ്ടു പേർ രക്ഷപ്പെട്ടു.
തൃപ്രയാർ ഭാഗത്തേയ്ക്ക് പോയിരുന്ന വഴി നടയ്ക്കല്‍ ബസാണ് ഇടിച്ചത്. റോഡില്‍ തെറിച്ച് വീണ ജനാർദനനെ സ്വകാര്യ ആശുപത്രിയിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം തിങ്കളാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം. ഭാര്യ: പുഷ്പ. മക്കള്‍: സനോജ്, സബിത. മരുമക്കള്‍: ജിനി, പ്രസാദ്.