കോഴിക്കോട്:കൊടുവള്ളിയിൽ മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു.
കൊടുവള്ളി,ഒതയോത്ത് കണക്കനാംകുന്നുമ്മൽ താഴെ ആലോല സി.വി. ബഷീർ(39) ആണ് മരണപ്പെട്ടത് .ഇന്ന് രാവിലെ വീടിനു സമീപത്തെ പ്ലാവിൽ നിന്ന് ചക്ക പറിക്കുന്നതിനിടെ തോട്ടിയിൽ നിന്ന് കത്തി ദേഹത്ത് പതിക്കുകയും നില തെറ്റി യുവാവ് മരത്തിൽ നിന്ന് താഴെ വീഴുകയുമായിരുന്നു
ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,