വൈക്കം മഹാദേവ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം



വൈക്കം: വൈക്കം മഹാദേവക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് ഭക്തർ കുളത്തിൽ മൃതദേഹം കണ്ടത്. തുടർന്ന് ക്ഷേത്രഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. വൈക്കം അഗ്നിരക്ഷാസേന എത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി കുളത്തിൽ മൃതദേഹം കണ്ടതിനെ തുടർന്ന് ക്ഷേത്രം അരമണിക്കൂർ സമയം അടച്ചു. ശുദ്ധിക്രിയകൾ ചെയ്തശേഷമാണ് നട തുറന്നത്.

Post a Comment

Previous Post Next Post