എറണാകുളം ആലുവ റൂട്ടിൽ,ഇന്ന് ഉച്ചയോടു കൂടി ഇരുചക്ര വാഹനത്തിൽ വരുന്ന യുവാവിന്റെ വാഹനത്തിൽ മറ്റൊരു ഇരുചക്ര വാഹനം ഇടിക്കുകയും, നിയന്ത്രണം വിട്ട് വാഹനം സമീപത്തുകൂടെ കടന്നുപോയ ടോറസ് മുന്നിൽ വീഴുകയും, അവിടെ നിന്നും എണീക്കുവാൻ ശ്രമിച്ച യുവാവിൻറെ ശിരസ്സിലൂടെ ടോറസ് കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു, കാക്കനാട്, വാഴക്കാല സ്വദേശിയായ ഷമീറിന്റെ മകൻ ഹാരിസ് (24) മരണപ്പെട്ടത്, സ്വകാര്യ കമ്പനി ജീവനക്കാരന് ഹാരിസ് ആലുവ ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്,
എതിർ ഇരുചക്രവാനത്തിലെ യുവാവ് ലാസ ഐസ്ക്രീം കമ്പനിയുടെ ജീവനക്കാരൻ, മദ്യലഹരിയിൽ ആയിരുന്നു,
ഉടനെ പോലീസ് എത്തുകയും മദ്യലഹരിയിൽ ആയിരുന്നു പാലപ്പശ്ശേരി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു, മരണപ്പെട്ട യുവാവിനെ തിരിച്ചറിയാൻ ഒരു മണിക്കൂർ സമയമെടുത്തു,
വാഹനം ഓടിക്കുന്ന വ്യക്തികൾ ഒന്ന് അശ്രദ്ധയിൽ ആയാൽ പൊലിയുന്നത് നിരപരാധികളുടെ ജീവനാണ് നാം ഓർക്കുക