കോട്ടയം : കോട്ടയം വെള്ളൂരില്‍ റെയില്‍വേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കൈ അറ്റനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കായംകുളം ഭരണിക്കാവ് സ്വദേശി സൈനിക ഉദ്യോഗസ്ഥനായ പള്ളിക്കല്‍ സി.സജിയാണ് മരിച്ചത്. ട്രെയിനില്‍ നിന്ന് വീണതാകാമെന്നാണ് സംശയിക്കുന്നത്.ട്രാക്കിലൂടെ വന്ന നാട്ടുകാരാണ് മൃതദേഹം കണ്ടത്. ഇയാളുടെ ഫോണിലേക്ക് ബന്ധു തുടർച്ചയായി വിളിച്ചതോടെയാണ് ആളെ തിരിച്ചറിഞ്ഞത്. ഇറുമ്പയം ഭാഗത്താണ് ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.