മലപ്പുറം പെരിന്തൽമണ്ണ: നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരുക്കേറ്റ യുവാവ് മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീൻ ആണ് മരിച്ചത്. പ്രദേശവാസിയായ സെയ്‌ലവിയെ നിസാമുദ്ദീൻകുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കത്തി ഉപയോഗിച്ച് നാട്ടുകാർക്ക് നേരെയും ആക്രമണം നടത്തിയത്. കീഴ്പ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തിനിടയിലാണ് നിസാമുദ്ദീന് പരുക്കേറ്റത് എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയോടെയാണ് സംഭവം. നിരവധി ലഹരി കേസുകളിൽ പ്രതിയാണ് മരണപ്പെട്ട നിസാമുദ്ദീനെന്ന് പോലീസ് പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നിസാമുദ്ദീൻകുത്തി പരിക്കേൽപ്പിച്ച സെയ്‌ലവി ഇപ്പോൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.