ബോംബ് നിർമാണത്തിനിടെ സ്ഫോടനം; നാലുപേർക്ക് പരിക്ക്, പതിനേഴുകാരന്റെ കൈപ്പത്തികൾ അറ്റു



തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ സ്ഫോടനം. നാലുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പതിനേഴുകാരന്റെ രണ്ട് കൈപ്പത്തിയും അറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അഖിലേഷ്, കിരൺ, ശരത് ഇരു കൈകളും നഷ്ടപ്പെട്ട 17കാരൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പതിനേഴുകാരനെതിരെ നാടൻബോംബ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തേ കേസുണ്ട്.

പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു. അമിട്ട് കൂട്ടുകാർ പൊട്ടിക്കാൻ കൊണ്ടുവന്നതാണ്. പ്രദേശത്ത് പടക്ക നിർമ്മാണശാലയില്ല. പരുക്കേറ്റവർ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവരാണ്

Post a Comment

Previous Post Next Post