തൃശൂര്‍: വാല്‍പ്പാറ വെള്ളമല ടണലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു. വാല്‍പ്പാറ കോ- ഓപ്പറേറ്റീവ് കോളനിയിലെ താമസക്കാരനായ ശ്യാം കൃഷ്ണന്‍ ( 26 ) ആണ് മരിച്ചത്.
വാല്‍പ്പാറയിലെ ബന്ധുവിനൊപ്പം തുണിക്കട നടത്തുകയായിരുന്നു ശ്യാം. കൂട്ടുകാര്‍ക്കൊപ്പം ഉച്ചയോടെയാണ് കുളിക്കാന്‍ പോയത്. പാറയിടുക്കില്‍ അകപ്പെട്ട ശ്യാം കൃഷ്ണനെ ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.