വയനാട് തരുവണ: തരുവണ മീത്തൽ പള്ളിക്ക് സമീപം ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വാകേരി ചേമ്പും കൊല്ലി തേക്കനാം കുന്നേൽ ടി.ആർ മിനു (ബിനു 47) ആണ് മരിച്ചത്.ഏപ്രിൽ 12 നാണ് അപകടം സംഭവിച്ചത്. പരേതനായ രാമൻ്റെയും, രാജമ്മയുടേയും മകനാണ്. ഭാര്യ: ശരണ്യ. മകൾ: ദേവതീർത്ഥ. സഹോദരങ്ങൾ: ഷാജി, പരേതനായ് സാബു, ഷേർളി, റീന, റെജി.