പാലക്കാട് പട്ടാമ്പി വല്ലപ്പുഴ: തീ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വല്ലപ്പുഴ ചെറുകോട് മുണ്ടക്കുംപറമ്പിൽ പ്രദീപിന്റെ മകൾ നിഖ (12) മരിച്ചു. കഴിഞ്ഞ ദിവസം കുട്ടിയുടെ അമ്മ ബീന മരിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിലാണ് അമ്മയെയും രണ്ട് മക്കളെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.