തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ബസ്സിന് മുകളിൽ ഉറങ്ങാൻ കിടന്നയാൾ താഴെ വീണു മരിച്ചു. ഊട്ടി സ്വദേശി മനീഷ് (27) ആണ് മരിച്ചത്. ഭരണി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം, രാത്രി ബൈപ്പാസിൽ നിർത്തിയിട്ട ബസ്സിന് മുകളിലാണ് ഉറങ്ങാൻ കിടന്നത്, ഉറക്കത്തിൽ താഴെ വീഴുകയായിരുന്നു വെന്ന് പറയുന്നു. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു