പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണുമരിച്ചു.

 


കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് സമീപം യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി : മരിച്ച നിലയിൽ കണ്ടെത്തിയത് ആളൊഴിഞ്ഞ പുരയിടത്തിൽ കൂട്ടൂകാരോടൊപ്പം ഇരുന്നയുവാവിനെ : പോലീസിനെ കണ്ട് ഭയന്ന് ഓടിയതെന്ന് ആരോപണം.

ഇന്ന് പുലർച്ചെയാണ് സംഭവം.സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയായിരുന്ന ആകാശ്, പോലീസ് പട്രോളിങ് സംഘത്തെ കണ്ട് ഭയന്നോടുന്നതിനിടെ കാല് തെറ്റി കിണറ്റില്‍ വീഴുകയായിരുന്നു.


എംജി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് സമീപത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ വച്ച്‌ രാത്രി മദ്യപിക്കുകയായിരുന്നു ആകാശും സുഹൃത്തുക്കളും. ഒരു മണിയോടെ പൊലീസ് സംഘം ടോർച്ച്‌ തെളിച്ച്‌ അവിടേക്ക് വരികയായിരുന്നു. ഇത് കണ്ട ഉടനെ യുവാക്കള്‍ പേടിച്ച്‌ ചിതറിയോടി. പൊലീസ് അവിടെ നിന്ന് ഉടനെ തിരിക്കുകയും ചെയ്തിരുന്നു.


എന്നാല്‍ തട്ടുതട്ടായി തിരിച്ചിട്ടിരിക്കുന്ന ഭൂമിയില്‍, ഒരു തട്ടില്‍ നിന്ന് താഴെത്തട്ടിലേക്ക് ചാടുന്നതിനിടെ ആകാശ് അവിടെയുണ്ടായിരുന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു. അല്‍പസമയത്തിനകം തന്നെ സുഹൃത്തുക്കള്‍ ആകാശ് കിണറ്റില്‍ വീണുവെന്ന് മനസിലാക്കുകയും ഫയർ ഫോഴ്സില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ഫയർ ഫോഴ്സെത്തിയപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഇവരാണ് പിന്നീട് പൊലീസിനെയും വിവരമറിയിച്ചത്

Post a Comment

Previous Post Next Post