വയനാട്: മൂലങ്കാവിൽ മുത്തങ്ങ വനമേഖലയിൽ കാട്ടുതീ . കാരശ്ശേരി വനാതിർത്തിയിലാണ് തീ പടർന്നു പിടിക്കുന്നത്. ഏക്കർ കണക്കിന് സ്ഥലങ്ങൾ കത്തിനശിച്ചു .സമീപത്തെ റബ്ബർ തോട്ടത്തിലേക്കും തീ പടർന്നിട്ടുണ്ട് . ഫയർഫോഴ്സും വനം വകുപ്പും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കാട്ടിൽ ആനകൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.20 കി.മീ. ചുറ്റളവില്‍ തീ പടര്‍ന്നതായി നാട്ടുകാര്‍ പറയുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് കാറ്റ് തടസ്സമാവുകയാണ്.