പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ 7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു.
പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈന്‍റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിച്ചത്.
കയ്യിനും കാലിനും തുടയുടെ മുകൾ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ അതീവ സുരക്ഷാ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
നിലവിൽ കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ നാളെ ഡിസ്ചാർജ് ചെയ്യുമെന്ന് ഡോക്‌ടർമാർ അറിയിച്ചു.