തൃശ്ശൂർ എരുമപ്പെട്ടിയില്‍ അതിഥി തൊഴിലാളി കിണറില്‍ വീണ് മരിച്ചു. ബീഹാര്‍ സ്വദേശിയായ മധുരേഷ് കുമാര്‍ (31) ആണ് മരിച്ചത്. കിണറിനരുകില്‍ ഇരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ഇയാളെ രക്ഷപ്പെടുത്താന്‍ കിണറ്റില്‍ ഇറങ്ങിയ സുഹൃത്തായ ബീഹാര്‍ സ്വദേശി സോംകുമാര്‍ (22) നെ പരിക്കുകളോടെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.