കാസർകോട് : ദേശീയപാത തെക്കിൽ വളവിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരാൾക്ക് ഗുരുതര പരിക്കു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എത്തിയ ലോറികളും മറ്റു സ്വകാര്യ വാഹനങ്ങളുമാണ് ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചത്. വാനിൽ കുടുങ്ങിയ ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മേൽപ്പറമ്പ് പൊലീസും യാത്രക്കാരും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.