വേമ്പനാട്ട് കായലിൽ വിനോദസഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് മുങ്ങി

 


ആലപ്പുഴ: ആലപ്പുഴയില്‍ വിനോദസഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് ഭാഗികമായി വേമ്പനാട് കായലില്‍ മുങ്ങി. ഇന്ന് വൈകിട്ടായിരുന്നു അപകടം. മണല്‍ത്തിട്ടയില്‍ ഇടിച്ചതാണ് ഹൗസ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് നിഗമനം. ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് വിനോദസഞ്ചാരികളും ബോട്ട് ജീവനക്കാരുമാണ് ഹൗസ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ട് പകുതിയോളം വെള്ളത്തിലേക്ക് മുങ്ങിയപ്പോഴേക്കും സമീപത്തുണ്ടായിരുന്ന സ്പീഡ് ബോട്ട് ഡ്രൈവര്‍മാര്‍ പെട്ടെന്ന് തന്നെ എത്തിയതിനാലാണ് വലിയൊരു അപകടം ഒഴിവായത്. ആലപ്പുഴ സായിക്ക് സമീപത്തെ റിസോര്‍ട്ടില്‍ നിന്ന് കന്നിട്ട ജെട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഹൗസ്ബോട്ട് ആണ് മുങ്ങിയത്. സിംഗിള്‍ ബെഡ് റൂമിന്റെ ഹൗസ് ബോട്ടില്‍ ജീവനക്കാര്‍ ഉള്‍പ്പടെ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളും രേഖകളും ഇല്ലാത്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

Post a Comment

Previous Post Next Post