പിന്നോട്ടെടുത്ത വാഹനം തലയിലൂടെ കയറിഇറങ്ങി..വഴിയരികിൽ കിടന്നയാൾക്ക് ദാരുണാന്ത്യം



 പത്തനംതിട്ട : കണ്ണങ്കരയിൽ വഴിയരികിൽ കിടന്നുറങ്ങിയിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി .ഇയാളുടെ തലയിലൂടെ വാഹനം കയറി ഇറങ്ങിയ നിലയിലായിരുന്നു . ഇറച്ചികോഴിയുമായി വന്ന ലോറി പിന്നോട്ട് എടുത്തപ്പോൾ ഇദ്ദേഹത്തിന്റെ മുകളിലൂടെ കയറി ഇറങ്ങിയെന്നാണ് സംശയിക്കുന്നത് .വാഹനം കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൊഴിലാളി മദ്യലഹരിയിൽ വഴിയിൽ കിടന്ന് ഉറങ്ങിയതാണെന്നാണ് നിഗമനം.

Post a Comment

Previous Post Next Post