എറണാകുളത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു


പെരുമ്പാവൂർ:സുഹൃത്തിൻ്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് പെരുമ്പാവൂരിലെത്തിയ യുവതി പെരിയാറിൽ മുങ്ങിമരിച്ചു. ചെങ്ങന്നൂർ ഇടനാട് സ്വദേശിനി ജോമോൾ (25) ആണ് മരിച്ചത്.


കൂവ്വപ്പടി ആലാട്ടുചിറ അഭയാരണ്യം ഭാഗത്ത് പെരിയാർ പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം ജോമോൾ കുളിക്കാനിറങ്ങിയപ്പോഴാണ് പുഴയിൽ മുങ്ങിത്താഴ്ന്നത്. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ജോമോളെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.


മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് കോടനാട് പൊലീസ് അറിയിച്ചു.


Post a Comment

Previous Post Next Post