കൊല്ലം കേരളപുരത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു.
ചന്ദനത്തോപ്പ് നവകൈരളി നഗറിൽ സാജൻ ഹിലാൽ മുഹമ്മദിൻ്റെ മകൻ എംഎസ് അർഫാൻ ആണ് മരിച്ചത്.
വൈകിട്ട് കേരളപുരം സെൻ്റ് വിൻസന്റ് സ്കൂൾ മൈതാനിയിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് സംഭവം. മതിലിനുപുറത്ത് പോയ ഫുട്ബോൾ തെറിച്ചുപോയി.
ഇത് എടുക്കാനായി പോയപ്പോഴാണ് മതിലിനോട് ചേർന്ന വൈദ്യുതി തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റത്. കേരളപുരം സെന്റ് വിൻസെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു അർഫാൻ.