പുഴയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരക്കുട്ടിയും മുങ്ങിമരിച്ചു, രണ്ടാമത്തെ കുട്ടിയുടെ നില ഗുരുതരം





കൊച്ചി : മൂവാറ്റുപുഴ രണ്ടാർ കരയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരകുട്ടിയും മുങ്ങി മരിച്ചു.കിഴക്കേ കുടിയില്‍ ആമിനയും ഇവരുടെ പേരക്കുട്ടി ഫർഹാ ഫാത്തിമയുമാണ് മരിച്ചത്. രണ്ടാര്‍ കരയിലെ നെടിയന്‍കാല കടവിലാണ് അപകടമുണ്ടായത്. പേരകുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആമിനയും അപകടത്തിൽപ്പെട്ടത്. കുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണ്.


ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കാനംകവല നെടിയന്‍മല കടവില്‍ പേരക്കുട്ടികൾക്കൊപ്പം കുളിക്കാനെത്തിയപ്പോൾ മൂവരും ഒഴുക്കിൽപ്പെടുകയായിരുന്നു. 


കടവിലുണ്ടായിരുന്ന മറ്റ് സ്ത്രീകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ഫയർഫോഴ്സും ചേര്‍ന്ന് മൂവരെയും കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ആമിന നിർമല ഹോസ്പിറ്റലിൽ വച്ചും ഫർഹ ഫാത്തിമ കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വച്ചും മരണപ്പെട്ടു.

Post a Comment

Previous Post Next Post