ആലപ്പുഴ കഞ്ഞിക്കുഴിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം.കാർ തുണിക്കടയിലേക്ക് ഇടിച്ച് കയറി. അപകടത്തിൽ തുണിക്കടക്ക് കാര്യമായ നാശനഷ്ട്ടം സംഭവിച്ചു.കടക്ക് മുന്നിലായി നിർത്തിയിട്ടിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷമാണ് കാർ തുണിക്കടയിലേക്ക് ഇടിച്ച് കയറിയത്.
ആലപ്പുഴ കഞ്ഞിക്കുഴിയിൽ ഇന്നലെയാണ്നാ സംഭവം നടന്നത് . ജി എസ് ആർ ടെക്സ്റ്റൈൽസെന്ന സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്. കടയുടെ മുൻഭാഗത്തുള്ള ക്ലാസുകൾ പൂർണമായും തകർന്നു. തുണി വാങ്ങാൻ എത്തിയ ആളുടെ സ്കൂട്ടറാണ് കാർ ഇടിച്ചു തകർത്തത്. സംഭവത്തിൽ മാരാരിക്കുളം പൊലീസ് കേസെടുത്തിട്ടുണ്ട്.