പത്തനംതിട്ട തിരുവല്ല: തിരുവല്ലയിൽ മത്സ്യം കയറ്റിവന്ന കണ്ടെയ്നർ ലോറി കാറിൽ ഇടിച്ചു കയറി അപകടം. തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കാറിൽ സഞ്ചരിച്ച നാലുപേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ചോർന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഡീസൽ നീക്കം ചെയ്യുകയാണ്.