വടക്കാഞ്ചേരി: സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ലോറിയിലിടിച്ച് അപകടം. ചെറുതുരുത്തി കലാമണ്ഡലത്തിനു മുന്നില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.
തൃശൂർ -ഷൊർണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസിനു മുന്നില്‍ പൈപ്പ് കയറ്റി പോയിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിനു കാരണമെന്ന് കണ്ടുനിന്നവർ പറഞ്ഞു. ബസിന്‍റെ മുന്നില്‍ യാത്രക്കാർ ഉണ്ടാവാതിരുന്നതിനാല്‍ ആളപായം ഒഴിവായി. ബസിലെ ഡ്രൈവർക്കു നിസാര പരിക്കേറ്റു.