മലപ്പുറം പൊന്നാനി പാലപ്പെട്ടി അമ്പലത്തിന് മുൻവശം ഇന്ന് കാലത്ത് 6.30ഓടെയാണ് ബൈക്ക് തെന്നി മറിഞ്ഞ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികനും കുറ്റിപ്പുറം സ്വദേശിയുമായ അബ്ദുറഹ്മാൻ (56) എന്നയാളെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകരും വെളിയങ്കോട് എമർജൻസി ടീം പ്രവർത്തകരും ചേർന്ന് വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.