ഹൃദയാഘാതം മലപ്പുറം ചെറുകരസ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

 


ജിദ്ദ: ജിദ്ദയിൽ ഹൗസ് ഡ്രൈവറായ മലയാളി അന്തരിച്ചു. മലപ്പുറം ജില്ല പെരിന്തൽമണ്ണക്കടുത്ത് ചെറുകര റെയിൽവെ ഗെയ്റ്റിന് സമീപം മുണ്ടുകാട്ടിൽ അബ്ദു‌ൽ ഹമീദ് ആണ് ഇന്നലെ മരണപ്പെട്ടത്. ഹൗസ് ഡ്രൈവറായിരുന്നു 20 വർഷത്തോളമായി പ്രവാസിയാണ്.

ഇന്നലെ രാത്രി 12 മണിക്ക് ജിദ്ദാ കിങ് ഫഹദ് ഹോസ്‌പിറ്റലിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. നിയമ നടപടിക്രമങ്ങളുമായി ജിദ്ദാ കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്

Previous Post Next Post