മാനന്തവാടി: മാനന്തവാടി ചെറ്റപ്പാലം വരടിമൂലയിൽ ഓട്ടോറിക്ഷയിൽ സ്കൂട്ടറിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ ഒണ്ടയ ങ്ങാടി സ്വദേശികളായ ഈട്ടിമൂട്ടിൽ ജിനു എബ്രഹാം (30), കൊച്ചു പറമ്പിൽ തോമസ് (55), സ്‌കൂട്ടർ യാത്രികരായ തോണിച്ചാൽ സ്വദേ ശികളായ അമൽ (19), ജിത്തു (23), ദ്വാരക സ്വദേശി ജിസ്ബിൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേ ജിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം.