കൊട്ടിയൂർ: കൊട്ടിയൂർ പാൽച്ചുരം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പ് മറിഞ്ഞ് അപകടം. വയനാട് നിന്നും വന്ന പിക്കപ്പ് ജീപ്പ് ആണ് നിയന്ത്രണം വിട്ട് പാൽചുരം പള്ളിക്ക് താഴെ വളവിൽ മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. അഞ്ചരക്കണ്ടി സ്വദേശി നവാസിനാണ് പരിക്കേറ്റത്. വയനാട് ബത്തേരിയിൽ നിന്നും ഇരിട്ടിയിലേക്ക് അരിയുമായി വരികയായിരുന്ന പിക്കപ്പ് ജീപ്പ് ആണ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട് മറിഞ്ഞത്. പരിക്കേറ്റ നവാസിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.