തൃശ്ശൂർ കയ്‌പമംഗലം വഴിയമ്പലത്ത് നിയന്ത്രണം വിട്ട കാർ ഒട്ടോറിക്ഷയിലിടിച്ച് നാല് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ കാളമുറി സ്വദേശി മജീദ്, യാത്രക്കാരായ ആലുവ സ്വദേശി ആരിഫിന്റെ മകൾ ഹൈറ, കയ്‌പമംഗലം സ്വദേശി നൗഷാദിന്റെ മകൾ സഹ്റ മറിയം എന്നിവർക്കാണ് പരിക്ക്. ഇവരെ ലൈഫ് ഗാർഡ്‌സ് പ്രവർത്തകർ കയ്‌പമംഗലം ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വഴിയമ്പലം അയിരൂർ റോഡിൽ ഇന്ന് വൈകീട്ട് ആറ് മണിയോടെ യായിരുന്നു അപകടം