എറണാകുളം മൂവാറ്റുപുഴ :
കുത്താട്ടുകുളം പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി മരിച്ചു.
കൂത്താട്ടുകളം - പിറവം - എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന എൻ എം എസ് ബസാണ് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടം ഉണ്ടായത്.. ഒലിയപ്പുറം മുണ്ടക്കൽ അംബിക സജി ആണ് മരിച്ചത്. സ്വകാര്യ ബസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ആ ബസിൻ്റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോൾ അടിയിൽ പെടുകയുമായിരുന്നു.