കൊല്ലം: വര്‍ക്കല പുത്തൻചന്തയിൽ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി. വർക്കല പുത്തൻ ചന്തയിലെ സ്വകാര്യ ആശുപത്രിക്ക് മുൻഭാഗത്തുള്ള ഓടയിൽ ആണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സമീപത്തെ കരിക്ക് വിൽപ്പനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. പാന്‍റും ഷർട്ടും ആണ് വേഷം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളെ തിരിച്ചറിയുവാൻ സാധിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും വര്‍ക്കല പൊലീസ് പറഞ്ഞു. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസെടുത്തു.